ഭവന നിര്‍മാണ പദ്ധതിക്ക് ഒ ഐ സി സി ധനസഹായം

ജിദ്ദ: കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മക്കരപ്പറമ്പ് എട്ടാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീട് വെച്ചു നല്‍കുന്ന പദ്ധതിക്ക് സഹായം കൈമാറി. ജിദ്ദ ഒ ഐ സി സി മക്കരപ്പറമ്പ് മണ്ഡലം കമ്മറ്റി സ്വരൂപിച്ച ധനസഹായമാണ് കൈമാറിയത്. ഇ പി മുഹമ്മദ് അലിയില്‍ നിന്നു വി പി ഹുസൈന്‍ ധനസഹായം സ്വീകരിച്ചു. യോഗം ഹക്കീം പാറക്കല്‍ ഉദ്ഘാടനം ചെയ്തു. ഇ പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.

ഹുസ്സൈന്‍ ചുള്ളിയോട്, ആസാദ് പോരൂര്‍, അലവി ഹാജി കൊണ്ടോട്ടി, ആസാദ് പോരൂര്‍, ഉമ്മര്‍ മങ്കട എന്നിവര്‍ പ്രസംഗിച്ചു. ലത്തീഫ് തെക്കേടത്, ഇബ്രാഹിം തേറമ്പില്‍, മുഹമ്മദ് അറക്കല്‍, സി പി സൈദലവി, ഗഫൂര്‍ ചുണ്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫൈസല്‍ വാല്‍പറമ്പില്‍ സ്വാഗതവും ഇബ്‌നു ശരീഫ് നന്ദിയും പറഞ്ഞു

Leave a Reply