
റിയാദ്: ചെറുകിട സ്ഥാപനങ്ങളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവ്‌രേഖപ്പെടുത്തിയതായി സൗദി മാനവ ശേഷി വികസന നിധിയുടെ റിപ്പോര്‍ട്ട്. കൊവിഡ് കാലത്താണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കൂടുതലായി രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ആറ് ലക്ഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. 2020 മൂനാം പാദത്തില്‍ 5.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി,

26 ശതമാനം സ്ഥാപനങ്ങളും ചെറുകിട വ്യാപാരം, വര്‍ക്‌ഷോപ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ് മേഖലയില്‍ 24 ശതമാനവും സപ്പോര്‍ട് സര്‍വീസ് രംഗത്ത് 17 ശതമാനം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.
തലസ്ഥാനമായ റിയാദിലും പടിഞ്ഞാറന്‍ പ്രവിശ്യയിലുമാണ് ഏറ്റവും കൂടുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചാണ് സ്ഥാപനങ്ങളെ തരംതിരിക്കുന്നത്. അഞ്ച് ജീവനക്കാര്‍ വരെ ചെറുകിട വിഭാഗത്തിലും 49 ജീവനക്കാര്‍ വരെയുള്ളവ സ്ഥാപനങ്ങളെ ഇടത്തരം വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തുക.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരിലേറെയും വിദേശ തൊഴിലാളികളാണ്. എന്നാല്‍ നിരവധി സ്വദേശികള്‍ സ്വയം സംരംഭകരായും ജീവനക്കാരായും ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
