Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

പ്രതിദിന വാക്‌സിന്‍ വിതരണം അരലക്ഷമാക്കും

റിയാദ്: സൗദി അറേബ്യയില്‍ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിയതായി ആരോഗ്യ മന്ത്രാലയം. ദിവസവും 50,000 പേര്‍ക്ക് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കാന്‍ കഴിയുന്ന വിധം ശേഷി ഉയര്‍ത്തുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് അടുത്ത മാസം 10 ലക്ഷം കൊവിഡ് വാക്‌സിന്‍ കൂടി എത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. പരമാവധി വേഗത്തില്‍ വാക്‌സിന്‍ വിതരണം നടത്താനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

മുന്‍ഗണന അനുസരിച്ച് ആദ്യ വിഭാഗം ഗുണഭോക്താക്കള്‍ക്ക് ഈ ആഴ്ച കുത്തിവെയ്പ് പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടം അടുത്ത ആഴ്ച ആദ്യം ആരംഭിക്കുകയും ചെയ്യും. ഇതോടെ പ്രതിദിനം 50,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാഴ്ചക്കകം രാജ്യത്തെ മുുഴവന്‍ പ്രവിശ്യകളിലും വാശ്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ നേരത്തെ പറഞ്ഞിരുന്നു. ഡിസംബര്‍ 17 നാണ് വാക്‌സിന്‍ കാമ്പയിന്‍ ആരംഭിച്ചത്. വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top