
റിയാദ്: തൊഴില്‍ വിപണിയില്‍ നൈപുണ്യം നേടിയവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന തൊഴില്‍ നയമാണ് സൗദി അറേബ്യ സ്വീകരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉല്‍പാദനക്ഷതയുളള തൊഴിലവസരങ്ങള്‍ സൃഷ്ടക്കുന്നതിനുളള തൊഴില്‍ നയമാണ് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം നടപ്പിലാക്കുന്നത്. സ്വദേശി പൗരന്മാര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങളും തൊഴില്‍ നയം ഉറപ്പുവരുത്തും. ഇന്നത്തെ മാത്രമല്ല, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ തൊഴില്‍ വിപണിക്കു കഴിയണം. രാജ്യത്തു നടപ്പിലാക്കുന്ന സമ്പദ് ഘടനയുടെ വൈവിധ്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു മുന്‍ഗണന നല്‍കുന്നതാണ് തൊഴില്‍ നയമെന്നും മന്ത്രാലയം വ്യക്തമാക്കി.

ദേശീയ, അന്തര്‍ദേശീയ രംഗത്തു നിന്നുളള തൊഴിലാളികളുടെ വൈദഗ്ദ്യവും പരിചയ സമ്പത്തും ഉറപ്പു വരുത്തും. തൊഴിലാളികളുടെ ഉല്‍പാദനക്ഷമതയും തൊഴില്‍ വിപണിയുടെ കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ പരിഷ്‌കരണം വഴി സാധ്യമാകും. ഇതുവഴി തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വളര്‍ച്ചയ്ക്കും നിക്ഷേപത്തിനുമുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നും തൊഴില്‍ നയം വ്യക്തമാക്കുന്നു.
തൊഴില്‍ നയം നടപ്പിലാക്കുന്നത് സമഗ്രമായ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇതിന് പുറമെ സര്‍വേ ഫലങ്ങള്‍ അടിസ്ഥാനമാക്കിയാണ് തൊഴില്‍ വിപണിയിലെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
