Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

‘ജോസഫിന്റെ എഴുത്തുലോകം’ സാഹിത്യ ചര്‍ച്ച ഇന്ന്

റിയാദ്: പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സഊദി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ സാഹിത്യ പരമ്പരയുടെ പുതിയ ലക്കം ഇന്ന് വൈകീട്ട് 7ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. ‘ജോസഫിന്റെ എഴുത്തുലോകം’ പരിപാടിയില്‍ സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ പങ്കെടുക്കും. എട്ട് കൃതികളുടെ രചയിതാവായ അദ്ദേഹം സാഹിത്യയാത്രയും അനുഭവങ്ങളും പങ്കുവെക്കും.

അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി ചര്‍ച്ചയും നടക്കും. റിയാദിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top