
റിയാദ്: ഇറാന്‍-അമേരിക്കന്‍സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലുണ്ടായ മിസൈലാക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് സഊദി അറേബ്യ. പശ്ചിമേഷ്യയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് സൗദിയുടേത്.

കുവൈത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും നേരെയുണ്ടായ ആക്രമണം പൈശാചികമാണന്ന് സഊദി ഭരണകൂടം വ്യക്തമാക്കി. സഹോദര രാജ്യമായ കുവൈത്തിന് നേരെ ഉയരുന്ന ഭീഷണി സൗദി അറേബ്യക്ക് നേരെയുള്ള കടന്നുകയറ്റമായി കണക്കാക്കും. പ്രതിസന്ധി ഘട്ടത്തില്‍ കുവൈത്ത് ജനതയ്ക്കും ഭരണാധികാരികള്‍ക്കും ഒപ്പം ഉറച്ചുനില്‍ക്കുമെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എന്ത് പിന്തുണ നല്‍കാനും രാജ്യം സന്നദ്ധമാണെന്നും ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി.

ഗള്‍ഫിന്റെ സാമ്പത്തിക തകര്‍ച്ചയും എണ്ണ വിപണിയും സമാധാന അന്തരീക്ഷം തകര്‍ക്കാനും സാമ്പത്തിക ഭദ്രത ഇല്ലാതാക്കാനുമുള്ള ബോധപൂര്‍വ്വമായ നീക്കമാണ് കുവൈത്തില്‍ നടന്നതെന്ന് സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഇന്ധന സ്രോതസ്സായ പശ്ചിമേഷ്യയിലെ എണ്ണ വിതരണ ശൃംഖലകളെ അസ്ഥിരപ്പെടുത്തുകയാണ് ഇത്തരം അക്രമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം. ഇത് ആഗോള സാമ്പത്തിക രംഗത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
ഗള്‍ഫ് മേഖലയിലെ സമാധാനം കെടുത്തുന്ന പ്രകോപനപരമായ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഒന്നിക്കണമെന്ന് സഊദി ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കങ്ങള്‍ യുദ്ധത്തിലേക്കല്ല, മറിച്ച് നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാന്‍ ഇരുവിഭാഗവും തയ്യാറാകണം. സംഘര്‍ഷം വഷളാകാതെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ലോകശക്തികള്‍ അടിയന്തരമായി ഇടപെടണമെന്നും സഊദി അറേബ്യ ഓര്‍മ്മിപ്പിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






