
റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസം. ജനുവരി 3 രാവിലെ 11 മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കുന്നതോടെ കൊവിഡിനെ തുടര്‍ന്നുളള ഗതാഗത നിയന്ത്രണം ഇല്ലാതായി. എന്നാല്‍ ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാംരംഭിക്കുമെന്ന് വ്യക്തമല്ല.

അതേസമയം, ജനിതക മാറ്റം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലുളളവര്‍ സൗദിയിലെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. സൗദിയിലെത്തി രണ്ടാഴ്ചക്കിടെ രണ്ടു തവണ പരിശോധന നടത്തി കൊവിഡ് നഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും വേണം..
മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയുകയോ 72 മണിക്കൂറിനകം പിസിആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും വേണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
