Sauditimesonline

BLOOD DONATION ST
ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12ന്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12ന്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ്: പ്രവാസലോകത്ത് വീണ്ടുമൊരു മാതൃകാപരമായ ജീവന്‍ രക്ഷാ യജ്ഞത്തിന് വഴിയൊരുങ്ങുന്നു. ലോക രക്തദാന ദിനാിരണത്തിന്റെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച്` ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനകീയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 12 വെള്ളി റിയാദ് ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ നടക്കുന്ന ക്യാമ്പിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ‘സബര്‍മ’തി ഓഫീസില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രക്തദാനം നിര്‍വ്വഹിക്കാന്‍ താല്‍പര്യമുളളവര്‍ https://sauditimesonline.com/blood-donation-registration/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രാദേശിക കൂട്ടായ്മകളുടെയും സാമൂഹികസാംസ്‌കാരിക സംഘടനകളുടെയും പൂര്‍ണ്ണ പിന്തുണയോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പ് വിജയമാക്കാന്‍ 101 അംഗ സ്വാഗതസംഘം രംഗത്തുണ്ട്. രക്തദാതാക്കളുടെ രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പരിശോധന, യാത്രാ, ഭക്ഷണ സൗകര്യങ്ങള്‍ എന്നിവയെല്ലാം സമിതി കാര്യക്ഷമമായി ഏകോപിപ്പിക്കും.

ക്യാമ്പ് ചെയര്‍മാന്‍ ശിഹാബ് കൊട്ടുകാട്, ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ്, കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തന പദ്ധതികളും വിശദീകരിച്ചു. റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ, ഈ വര്‍ഷത്തെ ഏറ്റവും വലിയ കാരുണ്യ പ്രവര്‍ത്തനമാക്കി മാറ്റാനാണ് സംഘാടകരുടെ നീക്കം.

ആയിരത്തിഅഞ്ഞൂറിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്യാമ്പിലേക്ക് റിയാദിലെ പൊതുസമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ഒഐസിസി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. മനുഷ്യജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയൊരു സേവനമില്ലെന്നും ഈ നന്മയുടെ ഭാഗമാകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.

അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പരശ്ശിനിക്കടവ്, സക്കീര്‍ ദാനത്ത്, അമീര്‍ പട്ടണം, നിഷാദ് ആലങ്കോട്, ഷുക്കൂര്‍ ആലുവ, സൈഫ് കായംകുളം, ബഷീര്‍ കോട്ടയ്ക്കല്‍, ഷാജി മഠത്തില്‍, അലക്‌സ് കൊട്ടാരക്കര, ഹരീന്ദ്രന്‍ കണ്ണൂര്‍, ജോസഫ് കോട്ടയം, നാസര്‍ മാവൂര്‍, വൈശാഖ് കോഴിക്കോട്, ഡൊമിനിക് സാവിയോ, സൈനുദ്ദീന്‍ പാലക്കാട്, ഷംസീര്‍ പാലക്കാട്, നിസാര്‍ പള്ളിക്കശേരി, അഷ്‌റഫ് കായംകുളം, സിജോയ് എറണാകുളം, നാസര്‍ കല്ലറ, സൈനുദ്ദീന്‍ മലപ്പുറം എന്നിവര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top