Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

ചരിത്ര ദൗത്യം ലക്ഷ്യം കണ്ടു; റഹീം സഹായ സമിതിയുടെ ‘സന്തോഷ സംഗമം’

റിയാദ്: സഊദി ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് രൂപീകരിച്ച നിയമസഹായ സമിതി ‘സന്തോഷ സംഗമം’ ജൂണ്‍ 12ന് സംഘടിപ്പിക്കുന്നു. ചരിത്ര ദൗത്യത്തിന് തുടക്കം കുറിച്ച റിയാദ് ബത്ഹയിലെ ഡിപാലസ് ഹോട്ടലിന്റെ രണ്ടാം നിലയില്‍ വൈകീട്ട് 8ന് ആണ് യോഗം. പ്രവാസ ലോകം കണ്ട സമാനതകളില്ലാത്ത ജീവകാരുണ്യ യജ്ഞത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി നാട്ടിലെത്തിയ പശ്ചാത്തലത്തിലാണ് സംഗമം ഒരുക്കുന്നത്.

രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ജനകീയ ഫണ്ട് ശേഖരണങ്ങള്‍ക്കും ഒടുവിലാണ് കഴിഞ്ഞ മാസം 27ന് റഹീം മോചനം നേടി നാട്ടിലെത്തിയത്. ബലിപ്പെരുന്നാള്‍ ദിനത്തില്‍ കോടോമ്പുഴയിലെ വീട്ടില്‍ റഹീം ഉമ്മയുടെ ചാരത്ത് തിരിച്ചെത്തിയതിന്റെ ആഹഌദത്തിലാണ് പ്രവാസി സമൂഹം. സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രവാസി മലയാളി പ്രമുഖരും പങ്കെടുക്കും.

റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്ത എല്ലാവരുടെയും പങ്കാളിത്തം അവിസ്മരണീയമാണ്. വലിയ നേട്ടത്തിന്റെ സന്തോഷം പങ്കുവെക്കാനാണ് സംഗമം. സംഘടനകള്‍ക്കും പ്രമുഖര്‍ക്കുമുളള ക്ഷണക്കത്തില്‍ സമിതി ഭാരവാഹികളായ സി.പി മുസ്തഫ (ചെയര്‍മാന്‍), അബ്ദുള്ള വല്ലാഞ്ചിറ (ജനറല്‍ കണ്‍വീനര്‍), സെബിന്‍ ഇഖ്ബാല്‍ (ട്രഷറര്‍), ഹര്‍ഷദ് ഫറോക്ക് (ചീഫ് കോഡിനേറ്റര്‍) എന്നിവര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top