Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

ജിസാനില്‍ കാവലാളായി ‘അബു മഅ്‌വല്‍’ പറവ

നസ്‌റുദ്ദീന്‍ വി.ജെ.

റിയാദ്: സമുദ്രതീരങ്ങളും ഹരിതാഭമായ താഴ്‌വരകളും മലയോര മേഖലകളും സമ്പന്നമായ ജിസാന്‍ പ്രവിശ്യയിലെ അപൂര്‍വ ജൈവവൈവിധ്യം ശ്രദ്ധേയമാകുന്നു. വൈവിധ്യമാര്‍ന്ന വന്യജീവികള്‍ക്കും സസ്യജാലങ്ങള്‍ക്കും അനുകൂലമായ ആവാസവ്യവസ്ഥയൊരുക്കുന്ന ഇവിടുത്തെ ഭൂപ്രകൃതിയുടെ ഏറ്റവും വലിയ ആകര്‍ഷണം തെക്കുപടിഞ്ഞാറന്‍ സഊദിയില്‍ മാത്രം കണ്ടുവരുന്ന ‘ആഫ്രിക്കന്‍ ഗ്രേ ഹോണ്‍ബില്‍’ എന്ന അപൂര്‍വയിനം പക്ഷികളാണ്. പ്രാദേശികമായി ‘അബു മഅ്‌വല്‍’ എന്നാണ് ഇവ അറിയപ്പെടുന്നത്.

തവിട്ടു കലര്‍ന്ന ചാരനിറത്തിലുള്ള തൂവലുകളും, നീണ്ടു വളഞ്ഞ കരുത്തുറ്റ ചുണ്ടുകളും, അറ്റത്ത് വെള്ളനിറമുള്ള ഇടത്തരം വാലുകളുമാണ് ഈ പക്ഷികളുടെ പ്രധാന സവിശേഷത. ജിസാന്റെ മലയോരങ്ങളിലും താഴ്‌വരകളിലും ഇവയുടെ സാന്നിധ്യം വ്യാപകമാണ്. ജിസാനിലെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ ‘അബു മഅ്‌വല്‍’ പക്ഷികള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. വിവിധതരം പ്രാണികള്‍, ചെറിയ ഇഴജന്തുക്കള്‍, കാട്ടുപഴങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.

ദോഷകരമായ പ്രാണികളുടെ പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം, കാട്ടുപഴങ്ങളുടെ വിത്തുകള്‍ കാടിന്റെ വിവിധ ഭാഗങ്ങളില്‍ വിതറി പുതിയ സസ്യജാലങ്ങള്‍ വളരുന്നതിനും ഇവ സഹായിക്കുന്നു. വന്യജീവികളുടെ നിലനില്‍പ്പിന് ആവശ്യമായ സുസ്ഥിര അന്തരീക്ഷം ജിസാനിലുണ്ടെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ പക്ഷികളുടെ സാന്നിധ്യമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top