Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

കടൽ കടക്കുന്ന ഭീഷണി; ഹോർമുസ് ഇനി ‘യുഎസ് മണ്ണ്’, ട്രംപിന്റെ പ്രഖ്യാപനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

റിയാദ്: ഇറാനെ പ്രകോപിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. സൈനിക സംഘര്‍ഷം ഏതുസമയവും പൊട്ടിപ്പുറപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചു.

സൈനിക നടപടികളില്‍ ഇറാന്‍ പരാജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തകര്‍ക്കാനാവാത്ത പ്രതിരോധ കോട്ടയാണ്. യുഎസില്‍ ഇന്ധനവില ഉയരുന്നതിനെ ന്യായീകരിച്ച ട്രംപ്, ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ അമേരിക്കന്‍ ജനത നല്‍കേണ്ടി വരുന്ന ചെറിയൊരു വില മാത്രമാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും ഇറാന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. വിമാനവാഹിനിക്കപ്പലുകള്‍ കാട്ടിയോ ഭീഷണി സന്ദേശങ്ങള്‍ അയച്ചോ ഇറാനെ പിന്തിരിപ്പിക്കാനാവില്ല. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്റെ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top