
റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗള്‍ഫിലെ മലയാളി പ്രവാസികള്‍ക്കായി സംഘടിപ്പിച്ച ‘തൂലിക നക്ഷത്രങ്ങള്‍’ ഓണ്‍ലൈന്‍ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കഥാ വിഭാഗത്തില്‍ സലിം പടിഞ്ഞാറ്റുമുറി (ദമ്മാം) കവിതാ വിഭാഗത്തില്‍ ജ്യോതിലാല്‍ ശൂരനാട് (അല്‍ ഖര്‍ജ്) എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

കഥാ രചനയില്‍ ഡോ. ശ്രുതി സുരേന്ദ്രന്‍ (റിയാദ്) രണ്ടാം സ്ഥാനവും സുബൈദ കോമ്പില്‍ (അല്‍ ഖര്‍ജ്) മൂന്നാം സ്ഥാനവും നേടി. കവിതാ രചനയില്‍ ഷെഫീഖ് മെഹബൂബ് (റിയാദ്), രണ്ടാം സ്ഥാനവും സുനില്‍ മാടമ്പി (യുഎഇ) മൂന്നാം സ്ഥാനവും നേടി.

പ്രവാസി മലയാളികളുടെ സര്‍ഗ വാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നായി 42 കഥകളും 37 കവിതകളുമാണ് മത്സരത്തിന് ലഭിച്ചത്.

പ്രവാസ ജീവിതത്തിന്റെ നേര്‍ചിത്രങ്ങളും സാമൂഹിക, മാനുഷിക വിഷയങ്ങളും മികച്ച രീതിയില്‍ അവതരിപ്പിച്ച രചനകളാണ് മത്സരത്തിനെത്തിയതെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി. വിഷയ വൈവിധ്യവും ഭാഷാപരമായ മികവും സര്‍ഗാത്മകതയും ഒത്തുചേര്‍ന്ന മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു രചനകളെന്നും അവര്‍ അഭിപ്രായപ്പെട്ടു. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളില്‍ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് കേളി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






