
ചങ്ങരംകുളം: അബ്ദുള്‍കലാം അലങ്കോട് രചിച്ച ‘ഒരുമയുടെ പെരുമ’ പുസ്തക പ്രകാശനവും പുസ്തക ചര്‍ച്ചയും നടന്നു. അലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെയും ചങ്ങരംകുളം സാംസ്‌കാരിക സമിതി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.

ചങ്ങരംകുളം സാംസ്‌കാരിക സമിതി ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങില്‍ അധ്യാപികയും എഴുത്തുകാരിയുമായ ഡോ. സൂരജ, എഴുത്തുകാരന്‍ കെ.വി. ശശീന്ദ്രന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തക ചര്‍ച്ചയുടെ ആമുഖ പ്രഭാഷണം അധ്യാപകനും എഴുത്തുകാരനുമായ സോമന്‍ ചേമ്പ്രേത്ത് നിര്‍വ്വഹിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് പി.കെ. രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.വി. രവീന്ദ്രന്‍, നൂര്‍ജഹാന്‍ ടീച്ചര്‍, മോഹന്‍ ചേലാക്കാല്‍, ടി.പി. സുന്ദരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എ.എം. ഫാറൂഖ് സ്വാഗതവും രതീഷ് ആലങ്കോട് നന്ദിയും പറഞ്ഞു. പ്രകാശന ചടങ്ങിന് ശേഷം ചങ്ങരംകുളം സാംസ്‌കാരിക സമിതിയുടെ 180-ാമത് പുസ്തക ചര്‍ച്ചയില്‍ ‘ഒരുമയുടെ പെരുമ’ എന്ന പുസ്തകം ചര്‍ച്ച നടന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





