Sauditimesonline

saudia
പ്രവാസികള്‍ക്ക് ആശ്വാസം; ദമ്മാം-കോഴിക്കോട് സൗദിയ സര്‍വീസ് തിങ്കളാഴ്ച മുതല്‍

സ്‌കൂളിലെ മണിയൊച്ചകള്‍ക്ക് വീണ്ടും ഇടവേള; റിയാദിലെ സ്‌കൂളുകളില്‍ പഠനം ഓണ്‍ലൈനില്‍ തുടരും

റിയാദ്: റിയാദിലെ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ (ഓഫ്‌ലൈന്‍) പുനരാരംഭിക്കുമെന്ന ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തീരുമാനം പിന്‍വലിച്ചു സൗദി വിദ്യാഭ്യാസ മന്ത്രാലയം. മുഴുവന്‍ സ്‌കൂളുകളിലും നാളെ (ഒക്ടോബര്‍ 18) മുതല്‍ ഒക്ടോബര്‍ 22 വരെ ഓണ്‍ലൈന്‍ അധ്യയനം തുടരുമെന്ന് മന്ത്രാലയം പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നാളെ ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് രക്ഷിതാക്കള്‍ക്കയച്ച സര്‍ക്കുലറില്‍ അറിയിച്ചു.

ഇന്ന് ഉച്ചയോടെ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, രാത്രി 9:30ന് ലഭിച്ച അടിയന്തര ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുന്നതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി

ഞായര്‍ മുതല്‍ വ്യാഴം വരെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുകള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. നാളെ നടത്താനിരുന്ന പി.ടി2, യു.ടി2 പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ റെമിഡിയല്‍ ക്ലാസുകള്‍ മുന്‍ നിശ്ചയിച്ച സമയം അനുസരിച്ച് ഓണ്‍ലൈനായി തുടരുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top