Sauditimesonline

saudia
പ്രവാസികള്‍ക്ക് ആശ്വാസം; ദമ്മാം-കോഴിക്കോട് സൗദിയ സര്‍വീസ് തിങ്കളാഴ്ച മുതല്‍

റൺവേട്ടയിൽ തിളങ്ങി ഫൈറ്റേഴ്‌സ് പട; കേളി മെഗാ ക്രിക്കറ്റിൽ ആവേശം വാനോളം

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ ആറാം വാരത്തിലെ മത്സരങ്ങളിൽ കൊങ്കൺ ഫൈറ്റേഴ്സ് റിയാദ്, ഫ്രൈഡേ ഫൈറ്റേഴ്സ്, സ്മാഷസ് സി.സി. എന്നിവർക്ക് ജയം.

ആദ്യ മത്സരത്തിൽ സ്രാക്കോ സ്ട്രൈക്കേഴ്സിനെ ആറ് വിക്കറ്റിനാണ് കൊങ്കൺ ഫൈറ്റേഴ്സ് റിയാദ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്രാക്കോ ആറ് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുത്തപ്പോൾ, കൊങ്കൺ ഫൈറ്റേഴ്സ് നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. അഫ്രോസ് വാഡ്കറാണ് മാൻ ഓഫ് ദ മാച്ച്.

രണ്ടാം മത്സരത്തിൽ സ്ട്രൈക്കേഴ്സ് 11 റിയാദിനെ അഞ്ച് വിക്കറ്റിന് ഫ്രൈഡേ ഫൈറ്റേഴ്സ് തോൽപ്പിച്ചു. സ്ട്രൈക്കേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടിയപ്പോൾ ഫ്രൈഡേ ഫൈറ്റേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി. പ്രണവ് എ.കെ. മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി.

മൂന്നാം മത്സരത്തിൽ ഹോക്സ് സ്ക്വാഡിനെ ഒമ്പത് വിക്കറ്റിന് സ്മാഷസ് സി.സി. തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഹോക്സ് സ്ക്വാഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന ചെറിയ സ്കോറിലൊതുങ്ങിയപ്പോൾ, ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സ്മാഷസ് സി.സി. ജയം സ്വന്തമാക്കി. ജിഷ്ണു മോഹനാണ് മാൻ ഓഫ് ദ മാച്ച്. മൃദുൻ, ചാക്കോ, ഷബി അബ്ദുൽസലാം, ലജീഷ്, മൻസൂർ, ഇസ്മായിൽ കൊടിഞ്ഞി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്കുള്ള മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ ചാക്കോ, സൻസീർ, ഷഫീഖ് മഞ്ചേരി എന്നിവർ വിതരണം ചെയ്തു. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നവംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും. സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ ഡിസംബറിൽ നടക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top