Sauditimesonline

alancode
സൗഹൃദ പെരുമയുമായി 'ഒരുമയുടെ പെരുമ' പ്രകാശനവും ചര്‍ച്ചയും

സോണി പാറക്കലിന് യാത്രയയപ്പ്

റിയാദ്: 17 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തൃശൂര്‍ ജില്ലാ ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സോണി പാറക്കലിന് ജില്ലാ നിര്‍വാഹക സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പും വിരുന്നും നല്‍കി. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.കെ. ജോയിന്റ് ട്രഷറര്‍ യഹിയ കൊടുങ്ങല്ലൂര്‍, സോണി പാറക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. യാത്രയയപ്പിന് സോണി പാറക്കല്‍ നന്ദി.

സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാച്ചിറ, ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ, എക്‌സിക്യൂട്ടീവ് അംഗം ജയന്‍ കൊടുങ്ങല്ലൂര്‍, ജില്ലാ സെക്രട്ടറി ഇബ്രാഹിം, മാത്യു സിറിയക്, ജില്ലാ വൈസ് പ്രസിഡന്റ് ഗഫൂര്‍ ചന്ത്രാപ്പിന്നി, സലാം കൊടുങ്ങല്ലൂര്‍, സൈഫ്, ഹാഷിക്ക്, മുസ്തഫ, ഷനാവാസ്, ലോറന്‍സ്, ജേക്കബ്, ഹാരിസ് കൊടുങ്ങല്ലൂര്‍, ഷാലു, വനിതാ വിഭാഗം ഭാരവാഹികളായ സൈറ നാസര്‍, രാധിക സുരേഷ്, ബിജി ജേക്കബ്, ലിനി ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു. മാള മൊഹയ്യദ്ദീന്‍ ഹാജി സ്വാഗതവും ജില്ലാ ട്രഷറര്‍ രാജേഷ് ഉണ്ണിയാട്ടില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top