
റിയാദ്: ഒത്തൊരുമയുടെ പ്രതീകമായ ഓണത്തിന്റെ സാംസ്കാരിക തനിമ തകര്‍ക്കാനും, മാവേലി സങ്കല്പത്തിനു പകരം വാമനനെ പ്രതിഷ്ഠിച്ച് തനത് ഐതിഹ്യങ്ങളെ തമസ്കരിക്കാനും നീക്കങ്ങള്‍ നടക്കുന്നതായി കേളി ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗം കെ.ടി. ബഷീര്‍. കേളി കലാസാംസ്കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ സംഘടിപ്പിച്ച ‘ഒന്നിച്ചൊരോണം’ ഓണാഘോഷ പരിപാടിയും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേളി കുടുംബവേദി അംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തത്തോടെയാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്. വര്‍ണ്ണാഭമായ കലാപരിപാടികള്‍, പരമ്പരാഗത നാടന്‍ കളികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
ചടങ്ങില്‍ അല്‍ മസീഫ് പോളിക്ലിനിക്കിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ആമിന ഹസ്സന്, ഏരിയ രക്ഷാധികാരി സമിതി അംഗം ഗീത ജയരാജിന്റെ മകള്‍ അനാമിക എന്നിവരെ ആദരിച്ചു.

ഏരിയ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. അക്ബര്‍ അലി ആമുഖ പ്രസംഗം നടത്തി. കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുനില്‍ കുമാര്‍, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ., പ്രസിഡന്റ് ശ്രീഷ സുകേഷ്, മുഖ്യരക്ഷാധികാരി സമിതി അംഗം സീബ കൂവോട്, ഉമ്മുല്‍ ഹമാം രക്ഷാധികാരി സെക്രട്ടറി ഷാജു പി.പി., ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദ്രചൂഢന്, ട്രഷറര്‍ സുരേഷ് പി. എന്നിവര്‍ പ്രസംഗിച്ചു.
ഗീത ജയരാജ്, മന്‍സൂര്‍, വിപീഷ് രാജന്, കരീം അമ്പലപ്പാറ, കമ്മിറ്റി അംഗങ്ങളായ അബ്ദുസലാം, നസീര്‍, മനു, മൃദുന്, അനന്തകൃഷ്ണന്, അനില്‍ കുമാര്‍, ജയന് എന്‍.കെ. തുടങ്ങിയവര്‍ നേതൃത്വം നല്കി. ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ് സ്വാഗതവും അബ്ദുല്‍ കലാം നന്ദിയും പറഞ്ഞു. ശിഹാബുദ്ധീന്‍ കുഞ്ചിസ് അവതാരകനായിരുന്നു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





