Sauditimesonline

kollam 2
കൊല്ലത്തിന്റെ രുചിയും കലയും; റിയാദില്‍ 'ഈക്കൊല്ലത്തോണം'

ലോകകപ്പ് പ്രവചന മത്സരം: റിയാദില്‍ ജേതാക്കളായി നൂറും അസ്ഹറും

റിയാദ്: ഫുട്‌ബോള്‍ കൂട്ടായ്മകളായ യുണൈറ്റഡ് എഫ്‌സിയും ഹാഫ് ലൈറ്റ് എഫ്‌സിയും ചേര്‍ന്ന് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തില്‍ നൂര്‍ കൊണ്ടോട്ടിയും അസ്ഹര്‍ വള്ളുവമ്പ്രവും ജേതാക്കളായി.

ലോകകപ്പ് പോരാട്ടങ്ങളുടെ ഓരോ ഘട്ടത്തിലും മത്സരഫലങ്ങള്‍ വിലയിരുത്തി നല്‍കിയ കൃത്യമായ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. ആവേശകരമായ ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷമുള്ള പോയിന്റ് നിലയിലാണ് ഇരുവരെയും ഒന്നാം സ്ഥാനത്തിന് അര്‍ഹരാക്കിയത്.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യുണൈറ്റഡ് എഫ്‌സി ക്യാപ്റ്റന്‍ ശൗലിക്കും എക്‌സിക്യൂട്ടീവ് അംഗം റഫ്‌സാന്‍ കുരുണിയാനും ചേര്‍ന്ന് വിതരണം ചെയ്തു. മജീദ് ബക്‌സര്‍, ആദില്‍ ഉദിരംപൊയില്‍, ചെറിയാപ്പു മേല്‍മുറി, ഷഫീഖ് കരുവാരക്കുണ്ട്, ഹകീം, സുല്‍ഫി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top