
റിയാദ്: പ്രവാസി കൂട്ടായ്മ ‘നന്മ’ കരുനാഗപ്പള്ളി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. രക്ഷാധികാരി സത്താര്‍ മുല്ലശ്ശേരി നിര്‍വാഹക സമിതി അംഗം നിയാസ് തഴവക്കു ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. വാങ്ങി.

കലണ്ടര്‍ ഡിസൈന്‍ നന്മ ഹ്യൂമാനിറ്റി സെല്‍ കണ്‍വീനര്‍ ഷാജഹാന്‍ മൈനാഗപ്പള്ളിയെ ചടങ്ങില്‍ അനുമോദിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംഘടിപ്പിച്ച ചടങ്ങില്‍ ട്രഷറര്‍ അഖിനാസ് എം കരുനാഗപ്പള്ളി, ജോയിന്റ് സെക്രട്ടറി മുനീര്‍ മണപ്പള്ളി, ഹ്യൂമാനിറ്റി സെല്‍ ജോ. കണ്‍വീനര്‍മാരായ റിയാസ് സുബൈര്‍, നൗഫല്‍ നൂറുദ്ദീന്‍, ജോ. ട്രഷറര്‍ നവാസ് ലത്തീഫ്, സഫീര്‍ ഓച്ചിറ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡിസൈന്‍ സൊലൂഷന്‍സ് ആണ് കലണ്ടര്‍ സ്‌പോണ്‍സര്‍ ചെയ്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
