Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സ്വദേശി എയര്‍ ഹോസ്റ്റസ്: സൗദിയ നിയമനം നല്‍കും

റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ സ്വദേശി വനിതകളെ എയര്‍ഹോസ്റ്റസുമാരായി നിയമിക്കുമെന്ന് അധികൃതര്‍. 75 വര്‍ഷത്തെ സൗദി എയര്‍ലൈന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കുന്നത്. 1945ല്‍ ആണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നത്. വിദേശികളായ വനിതകളെ മാത്രമാണ് ഇതുവരെ എയര്‍ഹോസ്റ്റസുമാരായി നിയമിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കുമെന്ന് സൗദി എയര്‍ലൈന്‍സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 50 യുവതികള്‍ക്ക് നിയമനം നല്‍കുമെന്ന് സൗദിയ അറിയിച്ചു.

റിയാദ്, ജിദ്ദ എന്നീ സ്‌റ്റേഷനുകള്‍ക്കു കീഴിലാണ് നിയമനം നല്‍കുന്നത്. ഇംഗ്‌ളീഷ് ഭാഷയില്‍ പ്രാവീണ്യവും സെക്കന്ററി വിദ്യാഭ്യാസവുമാണ് യോഗ്യത. 20നും 30നും ഇടയില്‍ പ്രായമുളളവര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് പാസാവുകയും വേണം. തെരഞ്ഞെടുക്കുന്നവര്‍ക്ക് 60 ദിവസം പരിശീലനം നല്‍കും. തുടര്‍ന്നാകും ഇവരെ നിയമിക്കുകയെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top