Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

നേരിട്ടു വിമാന സര്‍വീസ്; സാധ്യത വീണ്ടും മങ്ങി

റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സൗദിയിലേക്കു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കാനുളള സാധ്യത വീണ്ടും മങ്ങി.പുതുവര്‍ഷത്തില്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍.

ഇന്ത്യ-സൗദി സെക്ടറില്‍ നിയന്ത്രിത വിമാന സര്‍വീസ് നടത്തുന്നതിന് റിയാദിലെ ഇന്ത്യന്‍ എംബസി എയര്‍ ബബിള്‍ കരാറിന് ശ്രമം നടത്തിയിരുന്നു. ആരോഗ്യ മന്ത്രാലയം, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുമായി ചര്‍ച്ചയും നടത്തി. സന്തോഷകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം എംബസി പ്രതികരിക്കുകയും ചെയ്തിരുന്നു. പുതുവര്‍ഷത്തില്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍.

ബ്രിട്ടണ്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഡിസംബര്‍ 21ന് വീണ്ടും അടച്ചു. സൗദിയില്‍ നിന്നു പുറത്തേക്കുളള വിമാന സര്‍വീസിന് 27 മുതല്‍ അനുമതി നല്‍കി. വന്ദേ ഭാരത് മിഷന്‍ സര്‍വീസ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

യുഎഇയില്‍ 14 ദിവസം ക്വാറന്റൈന്‍ ചെലവഴിച്ച് സൗദിയിലെത്താന്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ കഴിയുന്നുണ്ട്. ഇവരുടെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞെങ്കിലും യാത്ര അനിശ്ചിതമായി തുടരുകയാണ്. കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നു നേരിട്ടുളള വിമാനങ്ങള്‍ക്ക് ഉടന്‍ അനുമതി നല്‍കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top