തൊഴില്‍ അഭിവൃദ്ധിയ്ക്ക് ‘ബ്രാന്‍ഡ് യു’ കരിയര്‍ ഇല്യൂമിനേഷന്‍

റിയാദ്: തൊഴില്‍ മേഖലയിലെ മികവിനും വ്യക്തിത്വ വികസനത്തിനും കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) ‘ബ്രാന്‍ഡ് യു’ കരിയര്‍ ഇല്യൂമിനേഷന്‍ പരിപാടി സംഘടിപ്പിച്ചു. പുതു തലമുറയിലെ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. എഞ്ചി. സുകുല്‍ അബ്ദുള്ള സിവി തയ്യാറാക്കാന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ സമര്‍പ്പിച്ച സിവികള്‍ അവലോകനം ചെയ്യുകയും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇന്‍ഫോസിസ് ക്ലയന്റ് പാര്‍ട്ണര്‍ ഇര്‍ഫാന്‍ സയ്യിദ് ‘സാങ്കേതിക വിദ്യയുടെ ഭാവി പ്രവണതകള്‍’ എന്ന വിഷയം അവതരിപ്പിച്ചു. നിര്‍മിത ബുദ്ധി, അതിന്റെ വൈവിധ്യമാര്‍ന്ന പ്രയോഗള്‍ എന്നിവ വിശദീകരിച്ചു. പബ്‌ളിക് സ്പീകിംഗിന്റെ പ്രാധാന്യം, പരിശീലനത്തിലൂടെ മികച്ച ആശയ വിനിമയവും വ്യക്തിത്വ വികസനവും സാധ്യമാകുന്നത് എങ്ങനെയെന്നും എഞ്ചി. റിയാസ് ഇബ്രാഹിംകുട്ടി അവതരിപ്പിച്ചു. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ നൈപുണ്യം വികസിപ്പിക്കുന്നതിന് കൂടുഃല്‍ പരിശീലന പരിപാടികള്‍ തുടര്‍ന്നും നടത്തുമെന്ന് കെഇഎഫ് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply