റിയാദ്: സൗദിയിലെ വനിതാ റഫറി ഹിബ അല്‍ ഒവൈദിയ്ക്ക് ഫിഫ അംഗീകാരം. റിയാദ് സീസണ്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിലാണ് ഹിബ കളി നിയന്ത്രിച്ച് ഫുട്‌ബോള്‍ പ്രേമികളുടെ കയ്യടി നേടി. കഴിഞ്ഞ ദിവസം നടന്ന അല്‍ഹിലാല്‍ ഇന്റര്‍ മിയാമി മത്സരത്തില്‍ നാലാമത്തെ റഫറിയായിരുന്നു ഹിബ. ഫിഫ റഫറി ലിസ്റ്റില്‍ ഇടംപിടിച്ച ശേഷം ഹിബയുടെ ആദ്യ കളി നിയന്ത്രിക്കാന്‍ കളത്തിലിറങ്ങി. ഏകപക്ഷീയമായി ആറ് ഗോളുകള്‍ക്ക് അല്‍ നസ്‌റിനോട് ഇന്റര്‍ മിയാമി തോറ്റ മത്സരത്തിലും റഫറിയാകാനുള്ള അവസരം ഹിബക്ക് ലഭിച്ചു.
ഫുട്‌ബോള്‍ മത്സരം സൂക്ഷ്മമായും വീഴ്ചയില്ലാതെയും കൈകാര്യം ചെയ്യാന്‍ ഹിബയ്ക്ക് കഴിഞ്ഞു. ഇത് കാണികളിലും കൗതുകവും ആവേശവുമായി. മികച്ച പ്രഫഷനലിസം കാത്തുസൂക്ഷിക്കുകയും നിലവാരവുമുള്ള കളി കൈകാര്യം ചെയ്യുന്നതില്‍ ഹിബ വിജയിച്ചു. ഹിബയുടെ കളിക്കളത്തിലെ നിരീക്ഷണം മാധ്യമ ശ്രദ്ധയും നേടി. ഡിസംബറിലാണ് ഫിഫയുടെ അംഗീകാരമുള്ള റഫറിമാരുടെ പട്ടികയില്‍ ഹിബ ഇടംപിടിച്ചത്. ഇതോടെ ഫിഫയുടെ അംഗീകാരമുള്ള 22 സൗദി റഫറിമാരുടെ പട്ടികയില്‍ ഹിബ അംഗമായി.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ 2022ല്‍ സംഘടിപ്പിച്ച റഫറിസ് അക്കാദമി കോഴ്‌സില്‍ സൗദി ഫീല്‍ഡ് റഫറിമാരായ ഖാലിദ് അല്‍ അഹ്മരിക്കൊപ്പം ഹിബ പങ്കെടുത്തിട്ടുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ പതിപ്പില്‍ അല്‍ ഹിലാല്‍അല്‍ യമാമ മത്സരത്തില്‍ റഫറിയായി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.