സൗദിയില്‍ ഹൗസ് ഡ്രൈവര്‍; ഒഡെപെക് സൗജന്യ റിക്രൂട്ട്‌മെന്റ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനം ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്‌ളോയ്‌മെന്റ് പ്രധമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) സൗദിയിലേയ്ക്ക് ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ശമ്പളം 1700 റിയാല്‍. വിസ, താമസ സൗകര്യം എന്നിവ സൗജന്യമായി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ വിമാന ടിക്കറ്റ് സ്വന്തം വഹിക്കണം.

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ജി.സി.സി രാജ്യങ്ങളില്‍ ഹൗസ് ഡ്രൈവറായി തൊഴില്‍ പരിചയം ആവശ്യമാണ്. പ്രായം 45 വയസ് കവിയരുത്. സൗദി ട്രാഫിക് നിയമങ്ങളില്‍ പ്രാഥമിക വിഞ്ജാനം അഭികാമ്യം. ലൊക്കേഷന്‍ മാപ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ കഴിവുണ്ടാകണം.

ഗിയര്‍, ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അറിയണം. അറബി ഭാഷയില്‍ ആശയ വിനിമയം നടത്താന്‍ കഴിയണം. വിശദമായ ബയോഡാറ്റ, ഫുള്‍ സൈസ് വീഡിയോ ക്ലിപ്പ്, പാസ്‌പോര്‍ട്ട് കോപ്പി, സൗദി, ഇന്ത്യന്‍ െ്രെഡവിംഗ് ലൈസന്‍സ്, സൗദിയില്‍ ജോലി ചെയതിട്ടുണ്ടെങ്കില്‍ മുന്‍ ഇഖാമ കോപ്പി, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് എന്നിവ സഹിതം jobs@odepc.in എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. കൂടുതല്‍: https://odepc.kerala.gov.in/jobs/house-driver-for-saudi-arabia

Leave a Reply