റിയാദ്: പ്രമുഖ ചേക്‌ളേറ്റ് വിതരണക്കാരായ അല്‍ മിന്ദസ ഗ്രൂപ് ഓഫ് കമ്പനീസിന്റെ പുതിയ ശാഖ റിയാദ് ദാര്‍ അല്‍ ബൈദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ മിന്ദസ ഗ്രൂപ്പ് സൗദി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷമീര്‍ വല്ലപ്പുഴ, യുഎഇ എംഡി ജമാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൗരപ്രമുഖന്‍ മുഹമ്മദ് അല്‍ സുഗൈബി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. അല്‍ മിന്ദസ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഹോള്‍സെയില്‍, റീറ്റെയില്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വിശാലമായ പുതിയ ശാഖ ന്യൂ ഹരാജ് മാര്‍ക്കറ്റിന് സമീപമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ലോകോത്തര ബ്രാന്റഡ് സ്വീറ്റ്‌സ്, ചോക്‌ളേറ്റ് എന്നിവ ഉത്പ്പാദിപ്പിക്കുന്ന വിവിധ ലോക രാജ്യങ്ങളില്‍ നിന്നു നേരിട്ട് ഉത്പ്പന്നങ്ങള്‍ സൗദിയില്‍ ഇറക്കുമതി ചെയ്ത് വിപണിയിലെ ഏറ്റവും മികച്ച വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ അല്‍ മിന്ദസ ഗ്രൂപ്പിന് കഴിയും. വിവിധയിനം ബ്രാന്റഡ് ചോക്‌ളേറ്റുകള്‍, ബിസ്‌കറ്റുകള്‍ തുടങ്ങി നാലായിരത്തിലധികം ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി അല്‍ മിന്ദസയില്‍ ലഭ്യമാണ്. ഏറ്റവും മികച്ച വലിയില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഉണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷമീര്‍ വല്ലപ്പുഴ പറഞ്ഞു.
15വര്‍ഷത്തിലേറെയായി ഹോള്‍സെയില്‍, റീറ്റെയില്‍ രംഗത്ത് അല്‍ മിന്ദസയുടെ സാന്നിധ്യമുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ബഖാലകള്‍ എന്നിവര്‍ക്ക് ചോക്‌ളേറ്റും സ്വീറ്റ്‌സും വിതരണം ചെയ്യുന്നുണ്ട്. അല്‍ മിന്ദസ സ്‌റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരം ഉണ്ട്. അല്‍ മിന്ദസയുടെ ഹോള്‍സെയില്‍ റീറ്റെയില്‍ സ്‌റ്റോറുകള്‍ സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ആരംഭിക്കുമെന്നും മുഹമ്മദ് ഷമീര്‍ പറഞ്ഞു.
സ്വീറ്റ്‌സിന് പുറമെ പ്‌ളാസ്റ്റിക് ഉത്പ്പന്നങ്ങള്‍, ക്ലീനിംഗ് മെറ്റീരിയല്‍, കോസ്‌മെറ്റിക്‌സ് എന്നിവയും അല്‍ മിന്ദസ ഗ്രൂപ്പിന് കീഴില്‍ വിതരണം ചെയ്യുന്നുണ്ട്. ജിസിസിയിലെ എല്ലാ രാജ്യങ്ങളിലേക്കും ഡെലിവറി ലഭ്യമാണ്. സൗദിയിലെ ഹോട്ടല്‍, ആശുപത്രികള്‍, ഓഫീസുകള്‍, ലൗണ്‍ട്രി, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ ക്ലീനിംഗ് മെറ്റീരിയലുകള്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ ഡെലിവറി സംവിധാനവും അല്‍ മിന്ദസ ഗ്രൂപ്പിനുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.