Sauditimesonline

watches

ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം

റിയദ്: ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ ഒത്തു തീര്‍പ്പ് കരാര്‍ പ്രകാരം 5.3 ലക്ഷം റിയാല്‍ വിതരണം ചെയ്യും.

ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ കരാര്‍ കമ്പനിയിലെ ജീവനക്കാര്‍ നേരത്തെ ലേബര്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം ഇടപെടുകയും വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പരിഗണനയിലെത്തിയ പരാതി തൊഴിലുടമയുടെയും തൊഴിലാളികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ച് ഒത്തു തീര്‍പ്പാക്കിയതോടെയാണ് നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തീരുമാനം ആയത്. ഒത്തു തീര്‍പ്പ് കരാര്‍ പ്രകാരം 73 തൊഴിലാളികള്‍ക്ക് 5.3 ലക്ഷം റിയാല്‍ വിതരണം ചെയ്യും.
തൊഴിലാളികളുടെ അവകാശം നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ല. കാലതാമസം വരുത്തുന്നത് നീതി നിഷേധവുമാണെന്ന് സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഡിറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ഹര്‍ബി പറഞ്ഞു. സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേഷനില്‍ ഒത്തു തീര്‍പ്പാക്കുന്ന കേസുകളില്‍ തൊഴിലുടമക്ക് പിഴ ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top