Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

സമുദ്ര വിനോദത്തിന് ‘ദി റിഗ്’ സൗദിയില്‍

റിയാദ്: സൗദിയില്‍ സമുദ്ര വിനോദ സഞ്ചാരത്തിന് ‘ദി റിഗ്’ എന്ന പേരില്‍ സമഗ്ര പദ്ധതി പ്രഖ്യാപിച്ചു. സമുദ്രത്തില്‍ ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പ്ലാറ്റ്‌ഫോമിലാണ് വിനോദ സഞ്ചാര കേന്ദ്രം ഒരുക്കുന്നത്. പൊതു നിക്ഷേപ ഫണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സമുദ്രത്തില്‍ പ്ലാറ്റ്‌ഫോം ഒരുക്കി തയ്യാറാക്കുന്ന ലോകത്തിലെ പ്രഥമ വിനോദ സഞ്ചാര കേന്ദ്രമാണ് വിഭാവന ചെയ്തിട്ടുളളത്. ഇതിന്റെ പ്രമോഷന്‍ വീഡിയോ പൊതു നിക്ഷേപ ഫണ്ട് പുറത്തുവിട്ടു.

മൂന്ന് ഹോട്ടലുകള്‍, ഇന്റര്‍നാഷണല്‍ റസ്റ്ററന്റുകള്‍, ഹെലിപാഡുകള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ അതിശയിപ്പിക്കുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. തീരത്തു നിന്നു അകലെ എണ്ണ ഖനനം ചെയ്യുന്നതിന് തയ്യാറാക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ദി റിഗിന് രൂപം നല്‍കിയിട്ടുളളത്. വിനോദ സഞ്ചാര മേഖലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്തുന്നതിന് തന്ത്രപരമായ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമാണ് സമുദ്ര വിനോദ സഞ്ചാര പദ്ധതി. ഇത് രാജ്യാന്തര ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top