Sauditimesonline

watches

കൊവിഡിനെ അതിജയിച്ച് സൗദി; ജനജീവിതം സാധാരണ നിലയിലേക്ക്

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 41 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 47 പേര്‍ രോഗം ഭേദമായി. ചികിത്സയില്‍ കഴിഞ്ഞിരുന്ന 3 പേര്‍ മരിച്ചു. 106 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി വിതരണം ചെയ്യുമെന്ന് മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു. പ്രോടോകോള്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും മുന്‍കരുതല്‍ നടപടികളില്‍ നിന്നു പിന്‍മാറരുതെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് നഗര, ഗ്രാമകാര്യ മന്ത്രാലയം. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പരിപാടികളില്‍ പ്രവേശനം. രാജ്യത്ത് കൊവിഡ് പ്രൊടോകോള്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ജാഗ്രത ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിടവുകളില്ലാതെ അടുത്തടുത്ത് നിന്ന് വിശ്വാസികള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. കൊവിഡ് പ്രോടോകോളില്‍ ഇളവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ 20 മാസത്തിന് ശേഷമാണ് ഇരു ഹറമുകളില്‍ നിയന്ത്രണം പിന്‍വലിച്ചത്. ഇരു ഹറമുകളിലെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്തും. ശാരീരിക അകലം പാലിക്കുന്നതിന് ഹറമുകളില്‍ പതിച്ചിരുന്ന സ്റ്റിക്കറുകള്‍ നീക്കുകയും ചെയ്തു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. എയര്‍പോര്‍ട്ടുകളുടെ മുഴുവന്‍ ശേഷിയും ഇന്നു മുതല്‍ ഉപയോഗപ്പെടുത്താമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top