
റിയാദ്: നവോദയ സാംസ്‌കാരിക വേദി അഹമ്മദ് മേലാറ്റൂര്‍ അനുസ്മരണം സംഘടിപ്പിച്ചു. രണ്ടു പതിറ്റാണ്ടിലേറെ റിയാദ് പ്രവാസി സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമായിരുന്ന സാമൂഹ്യ പ്രവര്‍ത്തകനും നവോദയ ജോയിന്റ് സെക്രട്ടറിയുമായിരുന്ന അഹമ്മദ് മേലാറ്റൂര്‍. കഴിവുറ്റ സംഘാടകന്‍, കവി, പ്രഭാഷകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, മാതൃകാ കുടുംബജീവിതം നയിച്ച വ്യക്തി എന്നീ നിലകളില്‍ അഹമ്മദ് അനുസ്മരിക്കപ്പെട്ടു. 2017 ഒക്ടോബര്‍ 14 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലായിരുന്നു അഹമ്മദിന്റെ മരണം. കുമ്മിള്‍ സുധീര്‍, രവീന്ദ്രന്‍ പയ്യന്നൂര്‍, ബാബുജി, റസൂല്‍ സലാം, ഫൈസല്‍ കൊണ്ടോട്ടി, അന്‍വാസ്, ഹേമന്ദ്, ഹരികൃഷ്ണന്‍, ജോസഫ് അതിരുങ്കല്‍, ഷകീല വഹാബ്, നെബു വര്‍ഗ്ഗീസ്, മനോഹരന്‍, ബാലകൃഷ്ണന്‍, ശ്രീരാജ്, ഹാരിസ്, ഗോപിനാഥന്‍ നായര്‍, അബ്ദുല്‍ കലാം, മുഹമ്മദ് സലിം, അനില്‍ പിരപ്പന്‍കോട്, ഷാജു പത്തനാപുരം എന്നിവര്‍ സംസാരിച്ചു. അഹമ്മദിന്റെ ഭാര്യ കമറുന്നിസയും മകന്‍ മെല്‍ഹിനും അനുസ്മരണത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.