Sauditimesonline

1 WAFA
നിറങ്ങളുടെ പൂക്കാലമൊരുക്കി കുട്ടിപ്പട; റിയാദില്‍ കേളി കുടുംബവേദി 'ജ്വാല' ജ്വലിച്ചു

നിറങ്ങളുടെ പൂക്കാലമൊരുക്കി കുട്ടിപ്പട; റിയാദില്‍ കേളി കുടുംബവേദി ‘ജ്വാല’ ജ്വലിച്ചു

റിയാദ്: കേളി കുടുംബവേദി ‘ജ്വാല അവാര്‍ഡ്-2026’ന്റെ ഭാഗമായി റിയാദില്‍ മെഗാ ഡ്രോയിംഗ് മത്സരം ശ്രദ്ധേയമായി. അല്‍ വഫ ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് മലാസ് ഷോല ഷോപ്പിംഗ് മാളില്‍ നടത്തിയ മത്സരത്തില്‍ വിവിധ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.

മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. നാലും ആറും വയസ്സുകാര്‍ ഉള്‍പ്പെട്ട ഒന്നാം വിഭാഗത്തിനും ഏഴ് മുതല്‍ പത്ത് വയസ്സ് വരെയുള്ള രണ്ടാം വിഭാഗത്തിനും മുന്‍കൂട്ടി തയ്യാറാക്കിയ ചിത്രങ്ങളില്‍ നിറം നല്‍കാനായിരുന്നു അവസരം. 11 മുതല്‍ 15 വയസ്സ് വരെയുളളവര്‍ക്ക് ‘ജീവിതത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം’ എന്ന വിഷയത്തിലായിരുന്നു ചിത്ര രചന മത്സരം.

കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവും ചിത്രകലാ അധ്യാപികയുമായ വിജിലാ ബിജു കോഡിനേറ്ററായിരുന്നു. ആര്‍ട്ടിസ്റ്റുകളായ നൂറിയ, ദീപ്തി, അനുരാഗ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ശുഹൈബ് മലക്കാര്‍, ആബിദ് എന്നിവര്‍ നയിച്ച ഗാനമേളയും അരങ്ങേറി. രോഷ്‌നി മഹേഷ്, നേഹ പുഷ്പരാജ് എന്നിവര്‍ അവതാരകരായിരുന്നു.

വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. കാറ്റഗറി ഒന്നില്‍ സജ സയ്യിദ് (ഒന്നാം സ്ഥാനം), നിഥില പ്രകാശ് (രണ്ടാം സ്ഥാനം), നിതിക്ഷ നന്ദകുമാര്‍ (മൂന്നാം സ്ഥാനം) എന്നിവര്‍ ജേതാക്കളായി. കാറ്റഗറി രണ്ടില്‍ ഫാത്തിമ ഷെഹ്‌റോസ് ബക്ഷി (ഒന്നാം സ്ഥാനം), ഇഫ്രാ തബസ്സും (രണ്ടാം സ്ഥാനം), ഫര്‍നാസ് ഫാത്തിമ ഖാന്‍ (മൂന്നാം സ്ഥാനം), കാറ്റഗറി മൂന്നില്‍ റയാന്‍ അലി (ഒന്നാം സ്ഥാനം), റിത്വിന്‍ റീജേഷ് (രണ്ടാം സ്ഥാനം), ഫാത്തിമ ഹനാന്‍ (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികളായത്.

കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിന്‍ കൂവള്ളൂര്‍, ബിജു തായമ്പത്ത്, സതീഷ് കുമാര്‍ വളവില്‍, സിംനേഷ് വയനാന്‍, സംഘാടക സമിതി കണ്‍വീനര്‍ ദീപ രാജന്‍, ചെയര്‍പേഴ്‌സണ്‍ സജീന വി.എസ്, ട്രഷറര്‍ ഗീത ജയരാജ്, കുടുംബവേദി ഭാരവാഹികളായ ഷഹീബ വി.കെ, ശ്രീഷ സുകേഷ്, സീനാ സെബിന്‍, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിന്‍ ഇഖ്ബാല്‍, സീബാ കൂവോട് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top