Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

മാസ് റിയാദില്‍ ഇലക്ഷന്‍ പ്രവചനം: വിധി താളുകള്‍ മറിഞ്ഞപ്പോള്‍ ഭാഗ്യനിറവില്‍ അബ്ദുല്‍ കരീം

റിയാദ്: ജനാധിപത്യ പ്രക്രിയകളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മാസ് റിയാദും ടാര്‍ഗറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ഇലക്ഷന്‍ പ്രവചന മത്സരം-2026’ വിജയികളെ പ്രഖ്യാപിച്ചു. ‘ജനാധിപത്യത്തിന്റെ നാളെയെ പ്രവചിക്കൂ, വിജയത്തിന്റെ പടവുകള്‍ കയറൂ’ എന്ന പ്രമേയത്തില്‍ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. അഞ്ച് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ മത്സരത്തില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ശരിയുത്തരങ്ങള്‍ നല്‍കിയവരെ ഉള്‍പ്പെടുത്തി നടത്തിയ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മൂന്ന് ശരിയുത്തരങ്ങള്‍ വീതം നേടിയ ആറു പേരാണ് നറുക്കെടുപ്പ് പട്ടികയില്‍ ഇടംപിടിച്ചത്.

റിയാദില്‍ നിന്നുള്ള അബ്ദുല്‍ കരീം കൊടുവള്ളി ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. മുക്കം കാരശ്ശേരി സ്വദേശികളായ ടി. ബഷീര്‍, നിഷാന്‍ മുഹമ്മദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മാധ്യമ പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ വി.ജെ, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുള്ള വല്ലാഞ്ചിറ, ടാര്‍ഗറ്റ് ഡയറക്ടര്‍ സുഹാസ് ചേപ്പാലി എന്നിവര്‍ നറുക്കെടുപ്പിന് മേല്‍നോട്ടം വഹിച്ചു.

മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജബ്ബാര്‍ കക്കാട്, ഫൈസല്‍ എ.കെ, മുഹമ്മദ് കൊല്ലളത്തില്‍, ഷംസു കാരാട്ട്, സാദിഖ് സി.കെ, സത്താര്‍ കാവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മുസ്തഫ എ.കെ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അശ്‌റഫ് മേച്ചേരി നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് 7001, 4001, 2001 രൂപ വീതം ക്യാഷ് പ്രൈസ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top