Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

ഗള്‍ഫില്‍ ബലിപെരുന്നാള്‍ മേയ് 27ന്, അറഫാ സംഗമം 26ന്

റിയാദ്: സഊദി അറേബ്യയിലും ഒമാനിലും ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ മേയ് 27 ബുധനാഴ്ച ആഘോഷിക്കും. ഇതോടെ ഹജ്ജ് കര്‍മ്മങ്ങളുടെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മേയ് 26 ചൊവ്വാഴ്ചയായിരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

സഊദിയിലെ തുമൈര്‍, സുദൈര്‍ ഉള്‍പ്പെടെയുള്ള വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി ഔദ്യോഗിക നിരീക്ഷണ സമിതി അറിയിച്ചു. ഒമാനിലും മാസപ്പിറവി ദൃശ്യമായതായി മതകാര്യ മന്ത്രാലയം വ്യക്തമാക്കി. മാസപ്പിറവി പ്രഖ്യാപനം വന്നതോടെ ഗള്‍ഫ് മേഖലയിലുടനീളം പെരുന്നാള്‍ ഒരുക്കങ്ങള്‍ സജീവമായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top