
റിയാദ്: സൗദി-യുഎസ് നാവികസേനകളുടെ സംയുക്ത നാവികാ അഭ്യാസം ആരംഭിച്ചു. റോയല്‍ സൗദി നേവിയുടെ വെസ്‌റ്റേണ്‍ ഫ്‌ളീറ്റിനൊപ്പം ചെങ്കടലില്‍ നടക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ പത്തു ദിവസം നീണ്ടു നില്‍ക്കും.

ഇന്‍ഡിഡോ ഡിഫന്‍ഡര്‍ 21 എന്ന പേരിലാണ് നാവിക അഭ്യാസം അരങ്ങേറുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലുളള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന് നാവിക അഭ്യാസം സഹായിക്കുമെന്ന് വെസ്‌റ്റേന്‍ ഫ്‌ളീറ്റ് അസിസ്റ്റന്റ് കമാന്ററും ജോയിന്റ് എക്‌സര്‍സൈസ് കമാന്‍ഡറുമായ അഡ്മിറല്‍ മന്‍സൂര്‍ ബിന്‍ സൗദ് അല്‍ ജുവൈദ് പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ യുഎസ് നേവി കേണല്‍ ഡാനിയല്‍ ബെയ്‌ലിയും പങ്കെടുത്തു.
തുറമുഖ സംരക്ഷണം, വെള്ളത്തിനടിയിലുള്ള ഖനികള്‍ വൃത്തിയാക്കുക, ചെങ്കടല്‍ നാവികയാത്രയുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുക, പ്രാദേശികവും അന്തര്‍ദേശീയവുമായ ജലപാതകളെ സംരക്ഷിക്കുക, സുരക്ഷാ ശേഷി വികസിപ്പിക്കുക എന്നിവയാണ് സംയുക്ത നാവിക അഭ്യാസം ലക്ഷ്യം വെക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.