റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പ് ആവേശവുമായി കോഴിക്കോട് ജില്ല റിയാദ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി, എം.കെ രാഘവന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കു വോട്ടഭ്യര്‍ത്ഥിച്ചു പ്ലക്കാര്‍ഡുയര്‍ത്തി മുദ്രാവാക്യങ്ങളുമായാണ് കെഎംസിസി, ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. റിയാദ് കോഴിക്കോട് ജില്ല യുഡിഎഫ് ചെയര്‍മാന്‍ ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു.
നാനൂറ് സീറ്റ് എന്ന സ്വപ്നവുമായി മോദിയും ബിജെപിയും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ ശ്രമം ഒന്നാം ഘട്ട വേട്ടെടുപ്പ് നടന്നപ്പോള്‍ തന്നെ തിരിച്ചറിഞ്ഞതുകൊണ്ടാണ് മത വിദ്വേഷ പ്രസംഗവുമായി വീണ്ടും ഇറങ്ങിയിരിക്കുന്നതെന്ന് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണത്തെ കുറിച്ചാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്ന് സംസാരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി പത്ത് ശതമാനത്തിന് മുകളിലാക്കിയപ്പോള്‍ ഖജനാവിലെത്തിയ വരുമാനം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുകയല്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ചെയ്തത്. ആ പണം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വിനിയോഗിച്ച് ഗ്രാമങ്ങളിലെ പാവപ്പെട്ടവന്റെ കൈകളിലേക്ക് എത്തിച്ച് നല്‍കി.
അതോടൊപ്പം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും വിദ്യാഭ്യാസ അവകാശ നിയമവുമുണ്ടാക്കി. സമ്പത്തിന്റെ നീതിപൂര്‍വകമായ വിനിയോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കി. ഇതിനെയാണ് മോദി ദുര്‍വ്യാഖ്യാനം ചെയ്ത് മത വിദ്വേഷ പ്രചരണായുധമാക്കി മാറ്റിയിരിക്കുന്നത്.ഇത് പ്രബുദ്ധരായ ജനം വിലയിരുത്തുമെന്നും, ഇത്തരം കെണിയില്‍ വീഴാതെ നല്ലവരായ ജനാധിപത്യ വിശ്വാസികള്‍ അതിനെതിരെ ചെറുത്തു തോല്‍പ്പിക്കുമെന്നും കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍, ഒഐസസി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, ഫൈസല്‍ ബാഹസ്സന്‍, റഹിമാന്‍ മുനമ്പത്ത്, സലിം അര്‍ത്തിയില്‍, എല്‍ കെ അജിത്ത്, ബാലു കുട്ടന്‍, നിഷാദ് ആലങ്കോട്, സുരേഷ് ശങ്കര്‍, മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, ഉമര്‍ ഷരീഫ്, റഫീഖ് എരഞ്ഞിമാവ്, മജു സിവില്‍ സ്‌റ്റേഷന്‍, കെഎംസിസി ഭാരവാഹികളായ ഹനീഫ മൂര്‍ക്കനാട്, റഷീദ് പടിയങ്ങല്‍ വിവിധ ജില്ലയിലെ പ്രസിഡന്റുമാരും ഭാരവാഹികളുമായ ബഷീര്‍ കോട്ടയം, നാസര്‍ വലപ്പാട്, മാത്യൂസ്, മജീദ് കണ്ണൂര്‍, അന്‍സാര്‍ വര്‍ക്കല, ജമാല്‍ തൃശൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജോ. ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി ആമുഖ പ്രസംഗം നിര്‍വഹിച്ചു. കെഎംസിസി ജില്ല സെക്രട്ടറി അബ്ദു റഹിമാന്‍ ഫറോക്ക് സ്വാഗതവും റാഫി പയ്യാനക്കല്‍ നന്ദിയും പറഞ്ഞു.
നാസര്‍ മാവൂര്‍, സഫാദ് അത്തോളി, ഷമീം എന്‍ കെ, ഷിഹാബ് കൈതപൊയില്‍, നയീം കുറ്റിയാടി,സിബി ചാക്കോ, അസ്‌ക്കര്‍ മുല്ലവീട്ടില്‍, ജോണ്‍ കക്കയം, ഗഫൂര്‍ മാവൂര്‍, സത്താര്‍ കാവില്‍, സിദ്ധീഖ് പന്നിയങ്കര, വൈശാഖ് വടകര, റിയാസ്, സിദ്ധീഖ് കൂറോളി, സമദ് ഒയലകുന്ന്, സിദ്ധീഖ് എടത്തില്‍, ഫൈസല്‍ ബാബു, ഹസ്സന്‍ അലി, റംഷി സിറ്റി, ജുനൈദ് മാവൂര്‍, അലി അക്ബര്‍, അബ്ദു റഹീം, ഗഫൂര്‍ കണ്ണാട്ടി, സിറാജ് മേപ്പയൂര്‍, താജുദ്ധീന്‍ ചേനോളി, മുഹമ്മദ് കുട്ടി വിപി, റഫീഖ് നൂറനാട്, ജാസര്‍ കൈതപൊയില്‍, ഇബ്രാഹീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.