റിയാദ്: വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെയും ഫാഷിസത്തിനെതിരെ പൊരുതുവാനും സമ്മതിദാനാവകാശം കൃത്യമായി ഉപയോഗിക്കുവാനും പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മറ്റി ആഹ്വാനം ചെയ്തു. തിരുവനന്തപുരം, തൃശൂര്‍ ലോകസഭ മണ്ധലം ഓണ്‍ലൈന്‍ കണ്‍വെന്‍ഷനിലാണ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥന.
തിരുവനന്തപുരത്തെയും തൃശൂരിലെയും യു.ഡി.എഫ് സ്ഥാനര്‍ത്ഥികളെ വിജയിപ്പിച്ചു ബി.ജെ.പിയുടെ സീറ്റ് മോഹങ്ങളെ തകര്‍ക്കാന്‍ പ്രവാസികള്‍ അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പ്രേരിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ച ദേശീയ പ്രസിഡന്റ് സാജു ജോര്‍ജ്ജ് പറഞ്ഞു. കേന്ദ്രകമ്മറ്റിയംഗവും സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റുമായ ഖലീല്‍ പാലോട് പ്രസംഗിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം മുസ്‌ലിം വിരുദ്ധതയും വെറുപ്പും കലര്‍ന്ന കാളകൂടം വര്‍ഷിക്കുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും രാജ്യതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നാം സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫയര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹീം ഒതുക്കുങ്ങല്‍ സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.