റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ‘കാളിംഗ് ബൂത്ത്’ വോട്ട് ക്യാമ്പയിന്‍ നാളെ റിയാദ് ബത്ഹയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ റിയാദിലെ കോണ്‍ഗ്രസ്സ് ആസ്ഥാനമായ സബര്‍മതിയില്‍ ആരംഭിക്കുന്ന കാളിംഗ് ബൂത്ത് ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ ഉത്ഘാടനം ചെയ്യും. പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന വോട്ടര്‍മാരുടെ വോട്ട് ഐക്യജനാധിപത്യ മുന്നണിക്ക് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ ടി ടി പറഞ്ഞു.
ഇതിനായി വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ബൂത്ത് തിരിച്ചു പ്രവര്‍ത്തകര്‍ക്ക് വിളിക്കാനുള്ള ചുമതല നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി റിയാസ് ഖാദര്‍ പറഞ്ഞു. പരിപാടിയില്‍ റിയാദിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
