Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഷൈജു തോമസിന് റിയാദ് ടാകീസ് യാത്രയയപ്പ്

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന റിയാദ് ടാക്കിസ് എക്‌സിക്യൂട്ടീവ് അംഗം ഷൈജു തോമസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അനസ് വള്ളികുന്നം, സനു മാവേലിക്കര, ശിഹാബ് കൊട്ടുകാട്, അലി ആലുവ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.

സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ സി പി മുസ്തഫ, മുജീബ് കായംകുളം, സിബിന്‍ ഇഖ്ബാല്‍, സിദ്ദിഖ് തൂവൂര്‍, മൊഹിയുദീന്‍, സുധീര്‍ കുമ്മിള്‍, മുനീബ് പാഴൂര്‍, അസ്‌ലം പാലത്ത്, റഹ്മാന്‍ മുനമ്പത്ത്, ക്ലിറ്റസ്, ഫോര്‍ക്ക വൈസ് ചെയര്‍മാന്‍ വിജയന്‍ നെയ്യാറ്റിന്‍കര, ഫൈസല്‍ തമ്പലക്കോടന്‍, ഉമ്മര്‍ മുക്കം, ബഷീര്‍ കരോളം, ഹാരിസ് ചോല, നാസര്‍ ലെയ്‌സ്, നിഹാസ് പാനൂര്‍, ഷമീര്‍ ഷാമില്‍, സലാം വാലില്ലപുഴ, റിയാദ് ടാക്കിസ് ഭാരവാഹികളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ഷൈജു പച്ച, ഷമീര്‍ കല്ലിങ്കല്‍, സജീര്‍ സമദ്, വരുണ്‍ കണ്ണൂര്‍, സുനില്‍ ബാബു എടവണ്ണ, സാജിദ് നൂറനാട്, നിസാര്‍ പള്ളികശേരി, സിജു ബഷീര്‍, കബീര്‍ പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു.

ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി, പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ, അല്‍മാസ് ഫ്രണ്ട്‌സ് എന്നീ കൂട്ടായ്മകള്‍ പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. സെക്രട്ടറി ഹരി കായകുളം സ്വാഗതം പറഞ്ഞു. ഊഷ്മള യാത്രയയപ്പിന് ഷൈജു തോമസ് നന്ദി പറഞ്ഞു .

സുല്‍ഫി കൊച്ചു, പ്രദീപ് കിച്ചു, ഷഫീക് വലിയ, ഹുസ്സൈന്‍ ഷാഫി, ബാലഗോപാലന്‍, അന്‍വര്‍ യൂനുസ്, ജോസ് കടമ്പനാട്, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂര്‍, എം ഡി റാഫി, കരീം കെ ടി, റിസ്വാന്‍, സുദര്‍ശന കുമാര്‍, അന്‍വര്‍ സാദത്ത്, ഉമറലി അക്ബര്‍, നൗഷാദ് പുനലൂര്‍, മനു തോമസ്, വര്‍ഗീസ് തങ്കച്ചന്‍, ഷംനാസ് അയൂബ്, ബൈജു കണ്ണൂര്‍, ജോജു, ഷാനവാസ്, നാസര്‍ ആലുവ, അശോക് കൃഷ്ണ, ശിഹാബ്, സൈദ്, ബാദുഷ, അഷ്‌റഫ് അപ്പക്കട്ടില്‍, മഹേഷ് ജയ്, ഷിജു കോട്ടാങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top