റിയാദ്: അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലം ശുദ്ധീകരിച്ച് ടോയ്‌ലറ്റുകളിലെ ഫ്‌ളഷുകളില്‍ ഉപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ തലസ്ഥാനമായ റിയാദിലെ മസ്ജിദുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
അല്‍ റാജ്ഹി മസ്ജിദ്, അല്‍ ജൗഹറ അല്‍ ബാബ്തീന്‍ മസ്ജിദ്, അല്‍ ബവാദി മസ്ജിദ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഇസ്‌ലാമിക കാര്യ മന്ത്രാലയം ഉടന്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് കോണ്‍ട്രാക്ടിംഗ് കമ്പനികളുമായി കരാര്‍ ഒപ്പുവെക്കും.
ജല ഉപയോഗം നിയന്ത്രണത്തിനും അംഗശുദ്ധി വരുത്തുന്ന ജലം മരങ്ങള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്നതിനും ഇസ്‌ലാമിക കാര്യ മന്ത്രാലയവും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും നേരത്തെ കരാര്‍ ഒപ്പുവച്ചിരുന്നു. അതിന്റെ ഭാഗമായാണ് മസ്ജിദുകളിലെ ജല ശുദ്ധീകരണ പദ്ധതി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.