സന്‍അ: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ മാതാവ് പ്രേമകുമാരി സന്ദര്‍ശിച്ചു. 12 വര്‍ഷത്തിന് ശേഷം മകളെ കണ്ട അമ്മ വിങ്ങിപ്പൊട്ടി. വികാരനിര്‍ഭരമായ കാഴ്ചക്ക് സാക്ഷിയായി ജയില്‍ അധികൃതര്‍ മാത്രം. കളെ കാണാന്‍ കഴിയുമെന്ന് കരുതിയില്ലെന്നും ജയില്‍ അധികാരികളോട് നന്ദിയുണ്ടെന്നും പ്രേമകുമാരി പറഞ്ഞു. അമ്മയെ സമാധാനിപ്പിച്ച നിമിഷ പ്രിയ എല്ലാ ശരിയാകുമെന്നും അമ്മ വിഷമിക്കരുതെന്നും പറഞ്ഞതായി പ്രോമകുമാരി പറഞ്ഞു.
പ്രേമകുമാരിയോടൊപ്പും നിയമ സഹായം നല്‍കുന്ന സാമുവേല്‍ ജെറോം, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരും ജയിലില്‍ എത്തിയിരുന്നു. നിമിഷയെ കാണാന്‍ അമ്മയ്ക്ക് മാത്രമാണ് അനുവാദം നല്‍കിയത്. ഇതിനായി ജയില്‍ അധികൃതര്‍ പ്രത്യേക മുറി അനുവദിച്ചിരുന്നു. ഒരു മണിക്കൂറിലധികം അമ്മയും മകളും കൂടിക്കാഴ്ച നടത്തി. നിമിഷയോടൊപ്പം പ്രേമകുമാരി ഉച്ചഭക്ഷണവും കഴിച്ചു.
ജയില്‍ മോചനത്തിനുളള ചര്‍ച്ചകള്‍ യമനിലെ ഗോത്ര നേതാക്കളുമായി ഏകോപനം നടത്തി തുടരുകയാണ്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായി കൂടിക്കാഴ്ച്ചയ്ക്കു ശ്രമവും നടക്കുന്നുണ്ട്. യെമന്‍ നിയമപ്രകാരം കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം മാപ്പ് നല്‍കണം. ഇതിനുളള ശ്രമമാണ് നടക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.