തൃശൂര്‍: ഭിന്നശേഷിക്കാരുടെയും രക്ഷാകര്‍ത്താക്കളുടെയും കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. കേളി കലാസാംസ്‌കാരിക വേദി കാളത്തോട് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലയിലെ ഡിഎഡബ്ല്യുഎഫ് (ഡിഫ്രന്‍ഡ്‌ലി ഏബില്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്‍) മണ്ണുത്തി ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്‍മാന്‍ എം എസ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കീര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നായി മുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു. പരിപാടി സംഘടിപ്പിക്കുന്നതിന്ന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേളി മുഖ്യ പങ്ക് വഹിച്ചു.
മാറ്റി നിര്‍ത്തപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുക എന്ന ഉദ്ദേശത്തോടെയുള്ള ഡിഎഡബ്ല്യുഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ ഉണ്ടാകുമെന്ന് കേളി ഭാരവാഹികള്‍ അറിയിച്ചു.
കേളി കലാസാംസ്‌കാരിക വേദി തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ചന്ദ്രന്‍, കെ സി അഷറഫ്, കളത്തോട് മഹല്ല് കമ്മിറ്റി അംഗങ്ങളായ എന്‍എസ് അഷറഫ്, സൈനുദ്ദീന്‍ മൗലവി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സാജന്‍ പോള്‍, ട്രഷറര്‍ കെ ഡി ജോഷി, പിവി ഗിരീഷ്, പ്രിയ മണികണ്ഠന്‍, ഡോ. സുരേഷ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ ബാലചന്ദ്രന്‍ സ്വാഗതവും ഡിഎഡബ്ല്യുഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സുധീഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.