റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് നവോദയ അഭ്യര്‍ത്ഥിച്ചു. മോദിയുടെ വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ആശയപരമായും രാഷ്ട്രീയമായും പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷ പ്രതിനിധികള്‍ക്ക് മാത്രമേ കഴിയൂ. ഇത് കഴിഞ്ഞ കാലങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതും അത് റദ്ദ് ചെയ്തതും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ, നിയമ പോരാട്ടത്തിന്റെ ഫലമാണ്. കോണ്‍ഗ്രസ്സുകാരെല്ലാം ബിജെപി പാളയത്തിലേക്കെത്തുമ്പോള്‍ ഉറച്ച രാഷ്ട്രീയ നിലപാട് ഉയര്‍ത്തി പിടിക്കുന്നത് ഇടതുപക്ഷം മാത്രമാണ്.
കര്‍ഷക സമരം, തൊഴിലാളി സമരം, വിദ്യാര്‍ത്ഥി പ്രക്ഷോഭം, സി ഐ എ വിരുദ്ധ സമരം എന്നിവ ഉയര്‍ത്തിപ്പിടിച്ച് യഥാര്‍ഥ പ്രതിപക്ഷ ശബ്ദമായി മാറിയത് ഇടതുപക്ഷമാണ്. കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ്സ് എം പിമാര്‍ സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍പോലും ശ്രമിക്കാതെ നിശ്ശബ്ദതയുടെ വാല്മീകത്തില് ഒളിച്ചവരാണ്.
രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്നതിനും കേരളത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വര്‍ഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാടുന്നതിനും ഇടതുപക്ഷ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയരാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് നവോദയ വോട്ടര്‍മാരോടും പ്രവാസി കുടുംബങ്ങളോടും അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.