അഫ്ഗാന്‍ ജനതയെ സഹായിക്കണം: ഒഐസി
റിയാദ്: അഫ്ഗാന്‍ ജനതക്ക് സഹായം നല്‍കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. നാടകീയമായി താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിലെ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്തതായും ഒഐസി അറിയിച്ചു.യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനില്‍ മാനുഷികമായ ആവശ്യങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ ജനതക്ക് പിന്തുണ ആവശ്യമാണെന്ന് ഒഐസി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ മുഹമദ് അല്‍ ഒതൈമീന്‍ പറഞ്ഞു. 57 മുസ്ലീം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഒഐസി ജിദ്ദയില്‍ അസാധാരണ […]