Sauditimesonline

watches

ഡബ്‌ളിയു എം സി വാര്‍ഷികം: ഡോ. ഋഷിരാജ് സിംഗ് പങ്കെടുക്കും

റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഡിജിപി ഡോ. ഋഷിരാജ് സിംഗ്, ഗായകന്‍ നിസാം അലി എന്നിവര്‍ക്ക് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. ഡിസംബര്‍ 27, 28 തീയതികളിലാണ് പരിപാടികള്‍. 27ന് വൈകുന്നേരം 5.30ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. ‘കേരളീയം 2020’ സുവനീര്‍ പ്രകാശനം, സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, മൈം, മിമിക്‌സ്, മാജിക് ഷോ എന്നിവ അരങ്ങേറും.

28ന് രാവിലെ 9.30ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ ഡോ. ഋഷിരാജ് സിംഗുമായി മുഖാമുഖം നടക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിയുടെ ഉപയോഗം തടയല്‍, സിവില്‍ സര്‍വീസ് അഭിലാഷങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ സ്‌കൂളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികളും രക്ഷിതാക്കളും മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. റിസയുമായി സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ ഡോ. എ വി ഭരതന്‍, ഡോ. അബ്ദുല്‍ അസീസ്, ഡോ. തമ്പി വളപ്പന്‍, ഡോ. സൈനുലാബ്ദീന്‍, ഡോ. ഷൈന്‍ ടി ജെ, ഡോ. ലത ജി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top