Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് കേസ് പരിഗണിച്ചെങ്കിലും കേസ് മാറ്റിവെയ്ക്കുകയായിരുന്നു. വധശിക്ഷ റദ്ദാക്കിയതിനു പന്ത്രണ്ടാം തവണയാണ് കേസ് മാറ്റിവെയ്ക്കുന്നത്.

വിശദമായ പഠനം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി റിയാദ് ക്രിമിനല്‍ കോടതി കേസ് നേരത്തെയും മാറ്റിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വധശിക്ഷ റദ്ധാക്കിയിട്ടും മോചനം നീളുന്നത് കുടുംബത്തെയും നിയമ സഹായ സമിതിയെയും ആശങ്കപ്പെടുത്തുന്നുണ്ട്. സൗദിബാലന്‍ കൊല്ലപ്പെട്ട 2006 ഡിസംബര്‍ 23ന് തയ്യാറാക്കിയ എഫ്‌ഐആര്‍, കേസ് ഡയറി എന്നിവയുടെ ഒറിജിനല്‍ കയ്യെഴുത്തു പ്രതി കോടതി ആവശ്യപ്പെട്ടതോടെയാണ് കേസ് നീണ്ടുപോകുന്നത്. പ്രൈവറ്റ് റൈറ്റ് നടപടിക്രങ്ങള്‍ പ്രകാരവും പബ്ലിക് റൈറ്റ് പ്രകാരമുള്ള കുറ്റപാത്രത്തിലും വൈരുധ്യങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കാനാണ് ഒറിജിനല്‍ കേസ് ഡയറി കോടതി ആവശ്യപ്പെട്ടത് എന്നാണ് അറിയുന്നത്. പബ്ലിക് റൈറ്റ്‌സ് നടപടിക്രങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.

മരണസമയം, സാക്ഷികള്‍ തുടങ്ങി കേസിന്റെ സുപ്രധാന വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ കോടതി വിശദമായി പരിശോധിക്കും. ഇതില്‍ വൈരുധ്യങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനുളള ശ്രമങ്ങളാണ് നടക്കുന്നത്. വൈരുധ്യം കണ്ടെത്തിയാല്‍ കേസ് ഇനിയും നീളും. അതുകൊണ്ടുതന്നെ കേസ് ഡയറി പരിശോധിച്ച് കോടതി എത്തിച്ചേരുന്ന തീരുമാനമാണ് നിര്‍ണായകമാവുക.

നിയമ നടപടിക്രമങ്ങള്‍ നീണ്ടുപോകുന്ന സഹാചര്യത്തില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും നേരത്തെ തളളിയിരുന്നു. അന്യായമായി തടവില്‍ കഴിയുന്നുണ്ടെങ്കില്‍ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യാമെന്ന നിരീക്ഷണത്തോടെയാം് ജാമ്യാപേക്ഷ തളളിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top