
റിയാദ്: പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പിയുടെ ‘മൈത്രി കേരളീയം കര്‍മ്മ പുരസ്‌കാരം’ മന്ത്രി ഷിബു ബേബി ജോണിന് സമ്മാനിക്കും. വിഡി സതീശന്‍ മന്ത്രിസഭയില്‍ വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസന വകുപ്പ് മന്ത്രിയും പതിറ്റാണ്ടുകളായി കൊല്ലം കേന്ദ്രീകരിച്ച് സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമാണ്. മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 21-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മൈത്രി കേരളീയം-2026’ ഒക്ടോബര്‍ 30ന് വൈകിട്ട് 7ന് എക്‌സിറ്റ് 28ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലമിംഗോ മാള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മന്ത്രി പുരസ്‌കാരം ഏറ്റുവാങ്ങും.

2005ല്‍ രൂപം കൊണ്ട മൈത്രി, രണ്ട് പതിറ്റാണ്ടിലേറെയായി ജീവകാരുണ് പ്രവര്‍ത്തനരംഗത്ത് സജീവമാണ്. അശരണര്‍ക്കും രോഗികള്‍ക്കും നിര്‍ധനര്‍ക്കും വിവിധ ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിനൊപ്പം, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ കൈത്താങ്ങുമായി സംഘടന മുന്നിട്ടിറങ്ങിയിട്ടുണ്ട്. കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, മൈത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദേശഭാഷാ വ്യത്യാസമില്ലാതെ റിയാദിലെ പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

‘മൈത്രി കേരളീയം’ന്റെ ഭാഗമായി അതിഥി ഗായികയ്‌ക്കൊപ്പം റിയാദിലെ കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറുമെന്ന് മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍, ട്രഷറര്‍ മുഹമ്മദ് സാദിഖ്, പ്രോഗ്രാം കണ്‍വീനറും അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ഷംനാദ് കരുനാഗപ്പള്ളി, ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ മജീദ്, ചെയര്‍മാന്‍ ബാലു കുട്ടന്‍, വൈസ് പ്രസിഡന്റ് നസീര്‍ ഖാന്‍, സെക്രട്ടറി സാബു കല്ലേലിഭാഗം എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






