Sauditimesonline

6 CITY FLOWER MEHANDI
ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്'

സൗഹൃദത്തിന്റെ കരുതല്‍ പങ്കുവെച്ചു ‘ഇവ’ കുടുംബ സംഗമം

റിയാദ്: സനേഹം പകര്‍ന്നും സൗഹൃദം പങ്കുവെച്ചും ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) കുടുംബ സംഗമം. എക്‌സിറ്റ് 18ലെ ബലദി വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഗോപിനാഥന്‍, ട്രഷറര്‍ നിസാര്‍ മുസ്തഫ, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവേലില്‍ നിസ്സാര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

ഇവ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള, ആലപ്പുഴ ജില്ലയെ അടിസ്ഥാനമാക്കി നടന്ന പ്രശ്‌നോത്തരി മത്സരം എന്നിവ വിനോദത്തിനൊപ്പം വിഞ്ജാനവും സമ്മാനിക്കുന്ന അനുഭവങ്ങളായി മാറി. പ്രശ്‌നോത്തരി മത്സരത്തിന് ചാരിറ്റി കണ്‍വീനര്‍ സിജു പീറ്റര്‍ നേതൃത്വം നല്‍കി.

സെബാസ്റ്റ്യന്‍ ചാര്‍ളി, ഷാജി യുകെ, ബിജു പാതിരാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ പാചകം ചെയ്ത സമൃദമായ ഭക്ഷ്യ വിഭവങ്ങളും ഒരുക്കിയിരുന്നു. സജാദ് സലീം, ജയരാജ്, സുദര്‍ശന കുമാര്‍, സാനു മാവേലിക്കര, ഫാരിസ് സെയ്ഫ്, ആസിഫ് ഇക്ബാല്‍, ജുഗല്‍ ജബ്ബാര്‍, ബഷീര്‍ സാപ്ത്‌കോ, നൂറുദ്ധീന്‍, ഫൈസല്‍ അഹമ്മദ്, മുഹമ്മദ് കോയ, സാബു പുത്തന്‍പുരയ്ക്കല്‍, ബിന്ദു സാബു, റീന സിജു, സീന നിസാര്‍, മായ ജയരാജ്, നൈസി സജാദ്, ഫിദ ഫാത്തിമ, കിഷോര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി രാജേഷ് ഗോപിനാഥന്‍ സ്വാഗതവും ഹാഷിം ചീയാംവേലില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top