
റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടായ്മ ‘റിവ’ വാര്‍ഷിക പൊതുയോഗം നടത്തി. ശിഫയിലെ മസാല സോണ്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു. നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഹനീഫ് അവതരിപ്പിച്ചു. കൂട്ടായ്മ സൗജന്യമായി നല്‍കുന്നനോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു. മരണ മടയുന്ന പ്രവാസികളുടെ നിര്‍ധനരായ വീട്ടമ്മ മാര്‍ക്കുള്ള വിധവ പെന്‍ഷന്‍ തുടര്‍ന്നും നല്‍കും. വഴിക്കടവ് കാരായ പ്രവാസികളെയുംനാട്ടില്‍ പ്രളയ ബാധിതരെ സഹായിക്കുന്നതിനും സംഘടനക്കു കഴിഞ്ഞു. ട്രഷര്‍ അന്‍സാര്‍ ചരലന്‍ കണക്കുകള്‍ അവതിരപ്പിച്ചു. അബ്ദുല്‍ ഗഫൂര്‍ മൂച്ചിക്കാടന്‍, റഷിദ് തമ്പലക്കോടന്‍, ഇസഹാക്ക് ചേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്ന സംഘടനയെ നയിക്കാന്‍ 23 അംഗ ഭരണ സമിതിയേയും യോഗം തെരഞ്ഞെുെത്തു. സെക്രട്ടറി ഹനീഫ പൂവത്തിപോയില്‍ സ്വാഗതവും മഹ്‌സൂമ് നന്ദിയും പറഞ്ഞു. ബാബു ലത്തീഫ്, ശ്രീജിത്ത്, ജിയോ പൂവത്തി പൊയില്‍, നര്‍ഷീദ്, ചെറിയാപ്പു കടൂരാന്‍ എന്നിവര്‍ നേതൃത്വം നല്‍കി .





