
റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ‘സന്തുഷ്ട പ്രവാസം; ഒരു മന:ശാസ്ത്ര സമീപനം’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഇഖ്ബാല്‍ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മന:സംഘര്‍ഷങ്ങളാണ് വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ക്ക് കാരണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങല്‍ അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും അവയുടെ മന:ശാസ്ത്രപരമായ പരിഹാരമാര്‍ഗ്ഗങ്ങളും ക്ലാസ്സില്‍ വിശകലനം ചെയ്തു.
പരസ്പരമുള്ള ഇടപെടലുകള്‍ ഊഷ്മളമാക്കുക വഴി മാനസിക പിരിമുറുക്കങ്ങളെ ഇല്ലാതാക്കാമെന്നും സംഘടനാ സംവിധാനങ്ങള്‍ അത്തരം കാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കകണം. അതുവഴി ആത്മഹത്യ പോലെയുള്ള ദുരന്തങ്ങള്‍ തടയാമെന്നും ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്‍കിയ ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട് പറഞ്ഞു.
കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടേറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സത്താര്‍ താമരത്ത്, മലപ്പുറം ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഷരീഫ് അരീക്കോട്, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, അഷ്‌റഫ് മോയന്‍, യൂനസ് കൈതക്കോടന്‍, വെല്‍ഫെയര്‍ വിങ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റഫീഖ് ചെറുമുക്ക്, ഇസ്മയില്‍ പടിക്കല്‍, സലീം കൊണ്ടോട്ടി, ഇസ്ഹാഖ് താനൂര്‍, ഫൈസല്‍ തോട്ടത്തില്‍, യൂനസ് തോട്ടത്തില്‍, ഫിറോസ് കൊണ്ടോട്ടി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വെല്‍ഫെയര്‍ വിങ്ങ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ഷറഫ് പുളിക്കല്‍ ആമുഖഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ നൗഫല്‍ തീരൂര്‍ സ്വാഗതവും യൂനസ് നാണത്ത് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
