
റിയാദ്: ഋഷിരാജ് സിംഗ് ഐ. പി. എസുമായി വിദ്യാര്‍ഥികള്‍ക്ക് മുഖാമുഖത്തിന് അവസരം. ഡിസംബര്‍ 28 ശനി രാവിലെ 8.30ന് ബത്ഹ അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിലാണ് പരിപാടി. മലയാളി കൗണ്‍സില്‍ റിയാദ് ചാപ്റ്ററും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസയും സംയുക്തമായാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്.
വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഋഷിരാജ് സിങ്ങുമായി സംവദിക്കും. റിയാദിലെ സാംസ്‌കാരിക പ്രമുഖരും സംബന്ധിക്കും. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ് സെറ്റിന്റെ ഉദ്ഘാടനവും നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ https://form.jotform.com/ZAIN68861/WMC-RISA-STUDENT-REGISTRATION എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രാവിലെ 8.30 മുതല്‍ 9 വരെ സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505798298 (ഡോ. എസ് അബ്ദുല്‍ അസീസ്) 0506460428 (നിസ്സാര്‍ കല്ലറ) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
സൗദി മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ റിസയുടെ നേതൃത്വത്തില്‍ നടക്കുന്ന 92മത് ലഹരി വിരുദ്ധ പ്രചാരണ പരിപാടിയാണ് ഡബ്‌ള്യ എം സി വാര്‍ഷികാഘോഷത്തോടൊപ്പം നടക്കുന്നതെന്ന് ഡോ. എസ് അബ്ദുല്‍ അസീസ്, ഡോ. ഭരതന്‍, ഡേവിഡ് ലൂക്ക് ഡോ. ജയചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
