
റിയാദ്: റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിപണനോത്സവത്തിന് തുടക്കം. അല്‍ ഖര്‍ജ് ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ കലാ, സംസ്‌കാരിക, രാഷ്ട്രിയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സാമുഹ്യപ്രവര്‍ത്തകനും അല്‍ ദോസരി ക്ലിനിക് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവല്‍ @ സിറ്റി ഫ്‌ളവര്‍ എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലാണ് വിലക്കിഴി വിന്റെ വിപണനോത്സവം. ഡിസംബര്‍ 25 മുതല്‍ ജനുവരി 13 വരെ ഒന്നാം ഘട്ടവും ജനുവരി 15 മുതല്‍ 27 വരെ രണ്ടാം ഘട്ടവും നടക്കും. സൗദിയിലെ 24 ശാഖകളിലും ഓഫര്‍ ലഭ്യമാണ്. ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുകള്‍ക്കു പുറമെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫ്രഷ് ഡീല്‍ എന്ന പേരില്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കും പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെ ടുക്കാന്‍ ഉപഭോകതാക്കള്‍ക്ക് അവസരം ലഭ്യമാക്കുന്നതിനാണ് വിപണ നോത്സവം. ഫെസ്റ്റിവല്‍സ് @ സിറ്റി ഫഌര്‍ വിപണനോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 25ന് വൈകുന്നേരം 7.30ന് സിറ്റി ഫഌര്‍ അല്‍ ഖര്‍ജ് ശാഖയില്‍ നടക്കുമെന്നും സിറ്റി ഫഌര്‍ മാനേജ്‌മെന്റ് അറിയിച്ചു.
ഏഴ് വ്യത്യസ്ഥ വിഭാഗങ്ങളില്‍ പ്രത്യേക വിപണനോത്സവമാണ് ഫെസ്റ്റിവല്‍ @ സിറ്റി ഫ്‌ളവറിന്റെ മറ്റൊരു പ്രത്യേകത. ഇലക്‌ട്രോണിക്‌സ്, ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിപുലമായ ശേഖരം പ്രദര്‍ശിപ്പിക്കുന്ന ജീപാസ് ഇലക്‌ട്രോണിക് ഫെസ്റ്റിവല്‍, ആരോഗ്യ, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ ഇമാമി ബ്യൂടി ഫെസ്റ്റിവല്‍, ഗൃഹോ പകരണങ്ങള്‍, അടുക്കള സാമഗ്രികള്‍ എന്നിവയുടെ സ്‌പൈസ് കിചന്‍ ഫെസ്റ്റിവല്‍, വിവിധ തരം ബാഗ്, ലഗേജ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ടൂറി സ്‌റ്റോ ട്രാവല്‍ ഫെസ്റ്റിവല്‍, വസ്ത്രങ്ങള്‍, ശിശിരകാല ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ലിബറോ വിന്റര്‍ ഫെസ്റ്റിവല്‍,
വിവിധ തരം കളിക്കോപ്പുകളുടെ ശേഖരം ഉള്‍പ്പെടുത്തി ടോയ്‌സ് ഫെസ്റ്റിവല്‍, വാച്ചുകള്‍, ക്ലോക്കുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് ടൈം ഫെസ്റ്റിവല്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യമുളള ഉല്‍പ്പന്നങ്ങള്‍ വേഗം തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധമാണ് ഫെസ്റ്റവല്‍ ഒരുക്കിയിട്ടുളളത്. വിവിധ ബ്രാന്റുകളുടെ കോംബോ പാക്കുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സിറ്റി ഫഌറില്‍ ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
